WHO Acknowledges The Chance Of Airborne Spread Of The Corona Virus
ലോകവ്യാപകമായി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് കൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത തള്ളിക്കളയാതെ ലോകാരോഗ്യ സംഘടന. കൊവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത തങ്ങള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മഹാമാരി വിഭാഗം ടെക്‌നിക്കല്‍ വിഭാഗത്തിന്റെ തലപ്പത്തുളള മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കിയിരിക്കുന്നത്. വായുവിലൂടെ കൊവിഡ് പകരാം എന്നുളളതിന് തെളിവുകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.